കേരള വനം – വന്യജീവി വകുപ്പ് തൃശൂര്‍ സാമൂഹ്യവല്‍ക്കരണ ഡിവിഷന്‍ വനമഹോത്സവത്തോടനുബന്ധിച്ച് ചാലക്കുടി റെയ്ഞ്ച് പരിധിയില്‍ പോട്ട പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളേജ് പരിസരത്തും പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലും സ്ഥാപനവനവല്‍കരണത്തിന്‍റെ ഭാഗമായി വൃക്ഷതൈ നടല്‍ ഉദ്ഘാടനം ചെയ്തു. പോട്ട പനമ്പിള്ളി കോളേജില്‍ തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി. സജീഷ് കുമാര്‍ തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എ.ജോജോമോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭൂമിത്ര സേന ക്ലബ് ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ്ജ് എം.കെ സത്യന്‍ , ഭൂമിത്ര സേന ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ആര്‍ രഞ്ജിത്ത് തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കൊടകര പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി. സജീഷ് കുമാര്‍, കൊടകര ബോക്ക് പഞ്ചായത്ത് മെമ്പര്‍ ടെസ്സി ഫ്രാന്‍സിസ്, അപ്പോളോ ടയേഴ്‌സ് ഹെഡ് ജോര്‍ജ് ഉമ്മന്‍, ഡിവിഷണല്‍ മാനേജര്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.