Business

ശരീരത്തിൽ സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ‍ ശ്രമിച്ച യുവാവ് പിടിയില്‍

Published

on

കരിപ്പൂര്‍ വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് 1.075 കിലോ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താൻ‍ ശ്രമിച്ച യുവാവ് പിടിയില്‍. ദുബായില്‍നിന്നും സ്വര്‍ണം കടത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തവളത്തിന് പുറത്തുവെച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആഭ്യന്തര വിപണിയില്‍ 55 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണത്തിന്. വയറിനുള്ളില്‍ ഒരു കിലോയിലധികം സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകളാണ് യുവാവ് കടത്താൻ ശ്രമിച്ചത്.ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സല്‍മാനുല്‍ ഫാരിസ് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ഒൻപത് മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ സല്‍മാനുൽ തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version