കൊമ്പൻ തൃശിവപേരൂർ കർണൻ (47) ചരിഞ്ഞു. വട്ടണാത്രയിലെ കെട്ടുതറിയിൽ ചികിൽസയിലിരി ക്കെയാണ് അന്ത്യം. 15 ദിവസമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഉൽസവങ്ങളിലെല്ലാം നിത്യസാനിധ്യമാണ് തൃശിവപേരൂർ കർണൻ. സൗമ്യനാണെങ്കിലും കുറുമ്പിനും കുറവില്ല. 2019ൽ മരട് ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിന് ശേഷം ലോറിയിൽ കയറ്റി തൃശൂരിലേക്ക് കൊണ്ടു വരുന്നതിനിടെ തൃപ്പൂണിത്തുറയില്‍ പെട്രോള്‍ പമ്പിൻ്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ തട്ടി ആനക്ക് പരുക്കേ റ്റിരുന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.