തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറക്കും.
18 മുതൽ 22 വരെ വിശേഷാൽ പൂജകളുണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം,
പുഷ്പാഭിഷേകം എന്നിവയുണ്ട്. 22നു രാത്രി 10നു നട അടയ്ക്കും.