Health

കൊച്ചിയിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി

Published

on

ലോറിയിൽ സൂക്ഷിച്ചിരുന്ന മത്സ്യത്തിന് വലിയ രീതിയിലുള്ള ഗന്ധം വരുന്നുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. എറണാകുളം മരടിലാണ് സംഭവം. മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടിച്ചെടുത്തത്. പഴകിയ മീൻ വിവിധ ഇടങ്ങളിൽ വിതരണം ചെയ്തുവെന്നാണ് വിവരം.
രണ്ടു ദിവസമായി ലോറി സ്ഥലത്തുണ്ട്. പുഴുവരിക്കുന്ന രീതിയിലാണ് കണ്ടെയ്നറിലെ മത്സങ്ങൾ കണ്ടെത്തിയത്. വൃത്തിഹീനമായ സാഹചര്യം കണ്ടതിനെ തുടർന്നാണ് വിവരം നഗരസഭയെ അറിയിച്ചതെന്ന് നാട്ടുകാർ പറയുന്നു. കെമിക്കലിന്റെ മണമാണ് പുറത്ത് വന്നത്. ഫ്രീസർ പോലുള്ള മറ്റ് സംവിധാനങ്ങൾ ലോറിയിൽ ഇല്ല. തുടർന്ന് തൃപ്പൂണിത്തുറ സി ഐയെ അറിയിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.

Trending

Exit mobile version