തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി അറക്കൽ വീട്ടിൽ വിനുവിന്റെ മകൾ അനു(21)ആണ് മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം. ട്രെയിനിൽ കയറുന്നതിനിടെ കാൽ തെന്നി പാളത്തിൽ വീണ അനുവിന്റെ ശരീരത്തിൽ കൂടി ട്രെയിൻ കയറി പോകുകയായിരുന്നു. മസ്കറ്റിൽ കടലിൽ വീണ് വേലൂർ സ്വദേശി മരിച്ചു.
വേലൂർ തെക്കേ അങ്ങാടി സ്വദേശി ഒലക്കേങ്കിൽ യേശുദാസൻ( 50) ആണ് മരിച്ചത്. മസ്കറ്റിലെ ബർഗാമ ബീച്ചിൽ കുട്ടുകാരുമൊത്ത്കു ളിക്കുന്നതിനിടെയായിരുന്നു അപകടം