സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍പ്പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മദീനയിലേക്ക് പുറപ്പെട്ട വാഹനം അപകടത്തില്‍പ്പെട്ടാണ് മലപ്പുറം സ്വദേശികള്‍ മരിച്ചത്. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ ( 23) എന്നിവരാണ് മരിച്ചത്. ബിറൈദക്കടുത്ത് അല്‍റാസിലെ നബ്ഹാനിയയിലാണ് ഇന്ന് പുലര്‍ച്ചെയോടെ അപകടമുണ്ടായത്. ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇരുവരും കുടുംബത്തോടൊപ്പമാണ് മദീനയിലേക്ക് തിരിച്ചത്.