വയനാട് ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പിതാവിന്റ മൃതദേഹം മറവു ചെയ്യാൻ കാട്ടിനകത്തെ ശ്മശാനത്തിൽ കുഴിയെടുക്കുമ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചത്.ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം നടന്നത്. ഇവരുടെ പിതാവ് കഴിഞ്ഞദിവസമാണ് മരിച്ചത്. വനത്തിനുള്ളിലായിരുന്നു ആദിവാസി വിഭാഗത്തിൽപ്പെടുന്ന ഇവരുടെ ശ്മശാനം. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.