Malayalam news

ഇടുക്കിയിലെ അരിക്കൊമ്പന്‍ എന്ന കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.

Published

on

ഇടുക്കിയിലെ അരിക്കൊമ്പന്‍ എന്ന കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ചിന്നക്കനാല്‍ 301 കോളനിയിലും, ആനയിറങ്കലിലുമാണ് വീടുകള്‍ തകര്‍ത്തത്. ഇതിനിടെ അരിക്കൊമ്പനെ പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ വനം വകുപ്പ് തുടങ്ങി.പുലര്‍ച്ചെ ഒന്നരക്കാണ് 301 കോളനിയിലെ അമ്മിണിയമ്മയുടെ വീട് ആന ആക്രമിച്ചത്. കിടപ്പ് രോഗിയായ അമ്മിണിയമ്മയും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അടുക്കളയടക്കം വീടിന്റെ ഒരു ഭാഗം അരിക്കൊമ്പന്‍ തകര്‍ത്തു. സമീപവാസികളും വനപാലകരും എത്തിയാണ് ആനയെ തുരത്തിയത്.

Trending

Exit mobile version