മുംബൈ ഛത്രപതി ശിവജി മഹാരാജ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ലഹരിക്കടത്ത് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 47 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നും ഹെറോയ്‌നും കണ്ടെടുത്തു.
കുർത്തയിലെ ബട്ടണിനുള്ളിലാക്കി 1.596 കിലോ ഗ്രാം കൊക്കെയ്‌നാണ് യുവാവ് ഒളിപ്പിച്ചത്. ഇതിന് അന്താരാഷ്‌ട്ര വിപണിയിൽ 15.96 കോടി രൂപ വിലമതിക്കും. ഡോക്യുമെന്റ് ഫോൾഡറിനുള്ളിലാക്കി 4.47 കിലോഗ്രാം ഹെറോയ്‌നാണ് മറ്റൊരാൾ കടത്താൻ ശ്രമിച്ചത്. ഇതിന് വിപണിയിൽ 31.29 കോടി രൂപ വില വരും.