പട്ടാമ്പി കൊപ്പത്ത് ഒരു കിലോ മുന്നൂറ്റി അന്‍പത് ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കൊപ്പം സ്വദേശികളായ മുഹമ്മദ് ഫൈസല്‍, ഷംസുദ്ദീന്‍ എന്നിവരെയാണ് പട്ടാമ്പി എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. വിവിധയിടങ്ങളിലായി ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചു. ഈസമയത്താണ് മുഹമ്മദ് ഫൈസലും ഷംസുദ്ദീനും വാഹനത്തിലെത്തിയത്. പരിശോധനയില്‍ ചെറു പൊതികളാക്കി സൂക്ഷിച്ചിരുന്ന ഒരു കിലോ മുന്നൂറ്റി അന്‍പത് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കാണ് പതിവായി ഇരുവരും ലഹരി കൈമാറിയിരുന്നത്. തമിഴ്നാട്ടില്‍ നിന്ന് കൂടിയ അളവില്‍ കഞ്ചാവെത്തിച്ച് ചെറുകിട വില്‍പനക്കാര്‍ക്കും നല്‍കിയിരുന്നു. യുവാക്കളുമായി ഇടപാടുള്ളവരെ എക്സൈസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെക്കൂടി പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.