തൃശൂരിൽ ചരക്കുലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. അപകടത്തിൽ ചാലക്കുടി വെട്ടുകടവ് സ്വദേശി ഷിനോജ് (24), കുന്നത്തങ്ങാടി സ്വദേശി ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ചാലക്കുടി – പോട്ട ദേശീയപാതയിലായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസം പള്ളിയിൽ പെരുന്നാൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. കൂടാതെ അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ ബ്രൈറ്റ് യുകെയിൽ ഉന്നത പഠനത്തിന് പോകാനിരിക്കെയാണ് മരണം