തൃശൂർ മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് , വെണ്ണാട്ടുപറമ്പിൽ സാന്‍റോ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇവരുൾപ്പെടെ 3 പേർ വെള്ളച്ചാട്ടത്തിലെത്തിയത്. അക്ഷയും സാൻ്റോയും വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കിൽപ്പെട്ട് പാറയിടുക്കിൽ കുടുങ്ങിയാണ് മരണം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി