National

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നയിക്കുന്ന മഹാ വികാസ് അഖാഡി സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി ശ്രമം.

Published

on

മൂന്ന് മന്ത്രിമാർ അടക്കം ശിവസേനയുടെ 22 എംഎൽഎമാർ മുങ്ങി. വിമത എം എൽ എമാർ ബി ജെ പി ഭരിക്കുന്ന സൂറത്തിലുള്ള ലേ മെറിഡിയൻ ഹോട്ടലിലാണ് ഉള്ളതെന്നാണ് വിവരം.ഹോട്ടലിനു ചുററും ഗുജറാത്ത് പോലീസ് സുരക്ഷ ശക്തമാക്കി. ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്വി , ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എന്നിവരും ശിവസേന എംഎൽഎമാർ താമസിക്കുന്ന ആഡംബര ഹോട്ടലിലുണ്ട്. സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ പാഴ്ശ്രമമാണ് നടക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മധ്യപ്രദേശോ രാജസ്ഥാനോ അല്ല മഹാരാഷ്ട്രയെന്ന് ബി ജെ പി ഓർക്കണം. കോൺഗ്രസും തങ്ങളുടെ എംഎൽഎ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നടക്കുന്നത് ജനാധിപത്യത്തെ കൊല്ലാനുള്ള ബിജെപി ശ്രമമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെ പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ് പവാർ വൈകിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങൾ നടക്കുന്നതിനിടെ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ദേശീയ നേതാക്കളുമായി സംസാരിക്കാൻ ഡൽഹിയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version