മുണ്ടത്തിക്കോട് എൻ എസ് എസ് വെങ്കിട്ടറാം ഹയർ സെക്കന്‍ററി സ്കൂളിൽ കുട്ടികൾക്കിടയിലെ മാനസിക സമ്മർദ്ദം എങ്ങിനെ പ്രതിരോധിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി ‘ഉജ്ജീവനം’ എന്ന പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് സൈക്യാട്രിസ്റ്റ് അസിസ്റ്റന്‍റ് പ്രൊഫസർ ഡോക്ടർ സെബിൻഡ്‌കുമാർ ക്ലാസ്സ് നയിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനു വി അച്യുതൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൽ ആർ റെജി സ്വാഗതവും എൻ എസ് എസ് വോളണ്ടിയർ പി ബി അനശ്വര നന്ദിയും പറഞ്ഞു. എം കെ ബിന്ദു, രശ്മി ജി നായർ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.