Local

‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി ഉജ്ജ്വല ഭാരതം ഉജ്ജ്വലഭാവി പവർ @ 2047: എന്ന വൈദ്യുതി മഹോത്സവം പരിപാടികൾക്ക് തുടക്കമായി

Published

on

കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ കീഴില്‍ സംഘടിപ്പിക്കുന്ന
ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവർ @ 2047 വൈദ്യുതി മഹോത്സവം ആഘോഷ പരിപാടികൾക്ക് ജില്ലയിൽ തുടക്കം. ടൗൺ ഹാളിൽ നടന്ന പരിപാടി പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഊർജ്ജ പ്രതിസന്ധിയില്ലാതെ ഗ്രാമങ്ങളിൽ ഉൾപ്പെടെ വൈദ്യുതി മുടങ്ങാതെ എത്തിക്കാൻ വൈദ്യുതി വകുപ്പിന് കഴിയണമെന്ന് എം എൽ എ പറഞ്ഞു. വൈദ്യുത മേഖലയുടെ വളർച്ചയ്ക്കായി സർക്കാരിന്‍റെ നേതൃത്വത്തിൽ വിവിധ കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.
സമ്പൂർണ വൈദ്യുതിവൽക്കരണത്തിൽ രാജ്യത്ത് തന്നെ മാതൃകാപരമായ മാറ്റം ഉണ്ടാക്കാൻ സാധിച്ച സംസ്ഥാനമാണ് കേരളമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. വൈദ്യുത മേഖലയിൽ വലിയ നേട്ടങ്ങൾ ഉണ്ടായി മുന്നേറുമ്പോൾ തന്നെ സേവന പോരായ്മകൾ പരിഹരിക്കാൻ കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഊര്‍ജ്ജ മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനായി ജൂലൈ 30 വരെ രാജ്യത്തുടനീളം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. വൈദ്യുത മേഖലയിലെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും മറ്റ് സാംസ്‌കാരിക പരിപാടികളും ചടങ്ങില്‍ നടന്നു. എനർജി മാനേജ്മെൻ്റ് സെൻ്റർ കേരള ജില്ലാ നോഡൽ ഓഫീസർ കെ ആർ രാജീവ് വിഷയാവതരണം നടത്തി. ഇലക്ട്രിക് സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം എ പ്രവീൺ, എക്സിക്യൂട്ടിവ് എൻജിനീയർ വി എ മനേജ്, കെ എസ് ഇ ബി ഉദ്യോഗസ്ഥർ, ജീവനക്കാർ, സെൻ്റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version