സംസ്ഥാന സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ കുന്ദംകുളം തലപ്പിള്ളി, താലൂക്കുകളിൽ നിന്ന് 2020-21 വർഷത്തെ പ്രവർത്തന മികവിനുള്ള പെർഫോമൻസ് അവാർഡ് നേടിയ സഹകരണ സംഘങ്ങളെ അനുമോദിച്ചു. തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ ഓഫീസിൽ നടന്ന പരിപാടിയിൽ വടക്കാഞ്ചേരി സർക്കാരുദ്യോഗസ്ഥ സഹകരണ സംഘം ക്ലിപ്തം (നമ്പർ 139) വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം (നമ്പർ 3279,) പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം (നമ്പർ 297), മച്ചാട് പരസ്പര സഹായ സഹകരണ സംഘം ക്ലിപ്തം (നമ്പർ ആർ.1267) കടവല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം (നമ്പർ 3821) കണ്ടാണശ്ശേരി പഞ്ചായത്ത് വനിത സഹകരണസംഘം (നമ്പർ ആർ.1141)എന്നീ സംഘങ്ങളെ യാണ് ചടങ്ങിൽ അനുമോദിച്ചത്. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ. എൻ.ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു തലപ്പിള്ളി അസിസ്റ്റന്റ് റജിസ്ട്രാർ സെക്രട്ടറി ശ്രീ.ഷാബു കെ.കെ. സർക്കിൾ സഹകരണ യൂണിയൻ ജീവനക്കാരി ബിൻസി സേവ്യാർ സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങളായ പി.കെ.മുരളീധരൻ, മാധവ്, പി.സുലൈമാൻ, വി.രാമകൃഷ്ണൻ സി.ഡി.സൈമൺടി.കെ. ശിവശങ്കരൻ, സിന്ധു സുബ്രഹ്മണ്യൻ കുന്ദംകുളം അസിസ്റ്റന്റ് റജിസ്ട്രാർ. എസ് ആരാധന എന്നിവർ പങ്കെടുത്തു