സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും. ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ ‘ഒരു ഇന്ത്യ, ഒരു സ്വർണ്ണ നിരക്ക്’ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.
916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വർണത്തിനും ഇത് ബാധകമാകും. ഒക്ടോബറിനും മാർച്ചിനും ഇടയിലുള്ള വിവാഹ സീസണിൽ സ്വർണ വ്യാപാരം ഉയരുന്ന സാഹചര്യത്തിൽ ഈ തീരുമാനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
കേരളത്തിൽ ഏകീകൃത വില നടപ്പിലാക്കുമ്പോൾ, രാജ്യത്തിൻറെ മൊത്തം സ്വർണ ഉപഭോഗത്തിന്റെ 40 ശതമാനവും ദക്ഷിണേന്ത്യയിലാണെന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. സ്വർണാഭരണങ്ങൾക്കായുള്ള ഏറ്റവും ഉയർന്ന പ്രതിശീർഷ ചെലവ് കേരളത്തിലാണ് എന്നുള്ളതും പ്രാധാന്യമർഹിക്കുന്നു