അസംഗഡ്, രാംപൂർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് . സമാജ്‍വാദി പാർട്ടിയും ബി.ജെ.പിയും തമ്മിലാണ് ഇവിടെ പ്രധാന പോര്. രാംപൂരിൽ അസിംരാജയാണ് സമാജ്‍വാദി പാർട്ടി സ്ഥാനാർഥി, സമാജ്‍വാദി പാര്‍ട്ടിയില്‍ നിന്നും കൂറുമാറിയ ഘനശ്യാം ലോധിയാണ് ബി.ജെ.പി സ്ഥാനാർഥി. രണ്ട് മണ്ഡലങ്ങളും സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായതിനാൽ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. കേന്ദ്ര സർക്കാരിന്‍റെ ‘അഗ്നി പദ്ധതി’ നയവും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജനപ്രീതിയും ചോദ്യം ചെയ്യുന്നതാവും ഫലം.