കേന്ദ്ര ബ്യുറോ ഓഫ് എനർജി എഫിഷൻസിയും സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററുമായി ചേർന്ന് കിസാൻ സർവീസ് സൊസൈറ്റി മുള്ളൂർക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചേലക്കര അസംബ്ലി മണ്ഡലത്തിൽ ഉർജ്ജ കിരൺ 2022-23 ഊർജ്ജ സംരക്ഷണ പ്രതിജ്ഞ, ഒപ്പ് ശേഖരണം, റാലി എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് റാലിയും ഒപ്പ് ശേഖരണവും ഉത്‌ഘാടനം ചെയ്തു. കെ എസ് എസ് പ്രസിഡന്റ് സി സി മോഹൻദാസ്, ജനറൽ സെക്രട്ടറി കെ രവി, ട്രഷറർ ഷാജു മാമ്പ്ര വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പൊതു ജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.