ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും കനത്ത മഴയും വെള്ളക്കെട്ടും. മഴയെത്തുടർന്ന് ഡൽഹിയിൽ താപനില 10 ഡിഗ്രി വരെ താഴ്ന്ന് 23 ഡിഗ്രിയായി. ഇന്നും ഡൽഹിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടുദിവസം മഴ തുടരുമെന്നാണ് പ്രവചനം.