ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന് ആഗസ്റ്റ് 7 ഞായറാഴ്ച വൈകീട്ട് 4.30ന് തിരി തെളിയും. കൊളത്തൂർ പുരുഷോത്തമൻ നായരാണ് യജ്ഞാചാര്യൻ. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ നവാഹയജ്ഞo ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് വി.ശ്രീധരൻ അദ്ധ്യക്ഷം വഹിക്കും. സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. നവാഹയജ്ഞത്തിൻ്റെ ഭാഗമായി സർവ്വൈശ്വര്യ വിളക്ക് പൂജ, വിദ്യാഗോപാലമന്ത്രാർച്ചന, ലക്ഷ്മീ കല്യാണം, കുമാരീ പൂജ എന്നീ ചടങ്ങുകൾ വിവിധ ദിവസങ്ങളിലായി നടക്കും. ആഗസ്റ്റ് 7 ഞായറാഴച്ച പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 മണിക്ക് ഇല്ലം നിറ. 9 മണിക്ക് ആനയൂട്ട് എന്നിവ ഉണ്ടായിരിക്കും. ആഗസ്റ്റ് 8 മുതൽ 16 വരെ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും. ആഗസ്റ്റ് 16 ചൊവ്വാഴ്ചയാണ് യജ്ഞസമാപനം.