മുൻ മുഖ്യമന്തിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ ഇരുപത്തിമൂന്നാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ കെ കരുണാകരൻ അനുസ്മരണവും ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജിജോ കുര്യൻ അനുസ്മരണ ദീപം തെളിയിച്ചു. മണ്ഡലം പ്രസിഡണ്ട് A.S ഹംസ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികളായ C.R രാധാകൃഷ്ണൻ, ശശിമംഗലം, T.v സണ്ണി, ബിജു കൃഷ്ണൻ, സന്ധ്യ കൊടക്കാടത്ത് തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കാളികളായി.