Malayalam news

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനസെമിനാർ നടന്നു.

Published

on

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ 2023-24 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്ത് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്. സി.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ 2023-24 കരട് പദ്ധതി രേഖ അവതരിപ്പിച്ചു. . പച്ചക്കറി സംഭരണ വിതരണ കേന്ദ്രം തുടങ്ങുന്നതിന് സ്ഥലം വാങ്ങുകയും അതുവഴി ചുരുങ്ങിയത് 600 പേർക്ക് എങ്കിലും തൊഴിൽ സാധ്യമാകുമെന്ന് കെ.വി നഫീസ പറഞ്ഞു. കൂടാതെ സ്ഥലമില്ലാത്ത അങ്കണവാടികൾക്ക് സ്ഥലം വാങ്ങുന്നതിനും അങ്കണവാടി നിർമ്മിക്കുന്നതിനും ഗ്രാമപഞ്ചായത്തുകളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും പ്രാമുഖ്യം നൽകിക്കൊണ്ടും ബ്ലോക്ക് പഞ്ചായത്ത് സമഗ്ര 2023-24 കോളനി വികസനം ലക്ഷ്യംവെച്ചുകൊണ്ടും വർഷത്തിലെ പദ്ധതികൾ രൂപീകരിക്കുവാൻ ലക്ഷ്യമിടുന്നുണ്ടെന്നും, നഫീസ പറഞ്ഞു. വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഗ്രൂപ്പുതിരിഞ്ഞ് ചർച്ച ചെയ്ത് കരട് പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ബാബു, ദേശമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പുഷ്പ രാധാകൃഷ്ണൻ, മെമ്പർമാരായ പി. സുശീല, എം.എ. നസീബ, എം എം സലിം, മഞ്ജുള, അനില വിജീഷ് ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വിഇഒമാർ, എസ്.സി. പ്രൊമോട്ടർമാർ, ഉദ്യോഗസ്ഥർ ബിഡിഒ ‘എം.ഹരിദാസ്, ജോയിന്റ് ബിഡിഒ പി.കെ. അജയഘോഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version