വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള ഗ്രാമസഭാ യോഗം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്. കെ.വി. നഫീസ ഉത്ഘാടനം ചെയ്തു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.വി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മേലേടത്ത്, ജോയിൻ്റ് ബിഡിഒ .പി.കെ. അജയ് ഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ .എം.കെ. ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പുഷ്പാ രാധാകൃഷ്ണൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ. പി. സാബിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.എ. നസീബ, പ്രീതി ഷാജു, പി സുശീല എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചകളും, വർക്കിങ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ അംഗീകരിക്കുകയും, പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.