പുതിയ കാലഘട്ടത്തിൽ യുവജന സമൂഹത്തിൽ ഉയർന്നു വരുന്ന ലഹരി വർഗ്ഗീയത പോലുള്ള പല അനാരോഗ്യ പ്രവണതകൾ ഇല്ലാതാക്കുന്നതിന് കേരളോൽസവം പോലുള്ള പരിപാടികൾ സമൂഹത്തെ വളരേയധികം സഹായിക്കുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി നഫീസ പറഞ്ഞു. സംസ്ഥാന യുവ ജനക്ഷേമ ബോർഡും, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൻ്റേയും, നേതൃത്വത്തിൽ നടക്കുന്ന കേരളോൽസവം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിയ്ക്കുകയായിരുന്നു കെ.വി. നഫീസ. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.വി. സുനിൽ കുമാർ, അധ്യക്ഷത വഹിച്ചു. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്. പി.പി. സുനിത, വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ ബാബു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പുഷ്പാ രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ. പി.ജി. ദീപു പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.നാല് ദിനങ്ങളിലായി നടക്കുന്ന കേരളോൽസവത്തിൽ വോളി ബോൾ മത്സരങ്ങൾ നടന്നു.