വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്ട് ഗവർണ്ണർ സുഷമ നന്ദകുമാറിന്റെ സന്ദർശനത്തോടനുബന്ധിച്ച് വീൽ ചെയർ വിതരണം നടന്നു. മുള്ളൂർക്കര തൃത്താലപ്പറമ്പിൽ ധർമ്മരാജനു വേണ്ടി മകൾ കീർത്തന ധർമ്മരാജന് വീൽചയർ നൽകി. കൂടാതെ ചാർട്ടർ ഡേ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഉൽഘാടനവും നടന്നു. മലപ്പുറത്തു നടക്കുന്ന സംസ്ഥാന ഖോ-ഖോ സീനിയർ ചാമ്പ്യൻ ഷിപ്പിനോടനുബന്ധിച്ച് ഒക്ടോബർ 12 മുതൽ വടക്കാഞ്ചേരി സെന്റ്രൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ മിണാലൂരിൽ നടന്നു വരുന്ന സ്ത്രീ. പുരുഷ കോച്ചിംഗ് ക്യാമ്പിൽ നിന്ന് തൃശൂർ ജില്ലാ ഖോ -ഖോ സ്ത്രീ പുരുഷ ഇരു ടീമുകളിലേക്ക് തിരഞ്ഞെടുത്ത 36 പേർക്ക് മണപ്പുറം ഫൗണ്ടേഷനിൽ നിന്നും ലഭിച്ച ജഴ്സിയുടെ വിതരണം തൃശ്ശൂർ ജില്ലാ ഖോ-ഖോ അസ്സോസിയേഷൻ സെക്രട്ടറി വി.സി വിനോദിന് നൽകി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സുഭാഷ് പുഴക്കൻ അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ്സെക്രട്ടറി ശ്രീരേഖ ലെനിൻ സെക്കന്റ് വൈസ്പ്രസിഡൻ്റ് പി.രാജേഷ് സെക്രട്ടറി മണികണ്ഠൻ ഖജാൻജി കെ.വി.വത്സല കുമാർ, ഗ്ലോബൽ ലീഡർ ഷിപ്പ് ടീം കോർഡിനേറ്റർ കെ.എം.അഷറഫ്, അഡ്വ.ജയപ്രകാശ്, ഖോ-ഖോ ജില്ലാ സെക്രട്ടറി വി.സി. വിനോദ് , അഞ്ജലി .പി.രാജേഷ് . അലൈന അനു എന്നിവർ സംസാരിച്ചു.