വടക്കാഞ്ചേരി പി.ഡബ്ല്യൂ.ഡി.റസ്റ്റ് ഹൗസിനു സമീപമുള്ള ലിങ്ക് റോഡ് ഗതാഗത യോഗ്യമാക്കിയതിനെ തുടർന്ന് വടക്കാഞ്ചേരി ബസ് സ്റ്റാന്‍റ് പരിസരത്ത് വൺവെ സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് അജിത് കുമാർ മല്ലയ്യയുടെ നേതൃത്വത്തിൽ എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിക്ക് നിവേദനം നല്കി. യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഷിജു തലക്കോടൻ, സാദിക്ക് , ബെൻസൻ , ജെയിംസ്, ജയകുമാർ എന്നിവർ പങ്കെടുത്തു.