വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ പേവിഷ ബാധക്കെതിരായ വാക്സിനേഷനും, ലൈസൻസും എടുക്കാതെ നായകളെ വളർത്തുവാൻ പാടുള്ളതല്ല, നായ്ക്കളെ കെട്ടിയിട്ട് വളർത്തുക, വാക്സിനേഷനും, ലൈസൻസും ഇല്ലാതെ നായകളെ വളർത്തുന്നവർക്കെതിരേയും പ്രായമായ വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്കെതിരേയും അഴിച്ചുവിടുന്നവർക്കെതിരേയും പിഴ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.