Crime

വാഴാനി ഡാം സന്ദർശിക്കാനെത്തിയ കമിതാക്കളുടെ പണവും സ്വർണ്ണാഭരണവും കവർന്ന പ്രതിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി

Published

on

വാഴാനി ഡാം സന്ദർശിക്കാനെത്തിയ പാലക്കാട് ജില്ലക്കാരായ കമിതാക്കളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി യുവാവിൻ്റെ കയ്യിലുണ്ടായിരുന്ന പണവും യുവതിയുടെ സ്വർണ്ണാഭരണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി. വരവൂർ പിലക്കാട് സ്വദേശിയായ ചങ്കരത്ത് പടി വീട്ടിൽ വേലായുധൻ്റെ മകൻ 32 വയസ്സുള്ള വിജീഷിനേയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച യായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാർ അറിയാതെ കമിതാക്കൾ വാഴാനി ഡാം സന്ദർശിക്കാൻ എത്തിയവരാ യതു കൊണ്ട് പേടി മൂലം ഇവർ പരാതി നൽകിയി രുന്നില്ല തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകുകയും തുടർന്ന് നടന്ന അന്വേഷണ ത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതി കവർച്ച ചെയ്ത സ്വർണ്ണാഭരണം പോലീസ് കണ്ടെടുത്തു. കുന്ദംകുളം എസി പി. ടി.എസ്. സിനോജിൻ്റെ നിർദ്ദേശത്തേ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ. കെ.മാധവൻകുട്ടി , കെ.ജെ. ജി ജോ, എ എസ് ഐ അബ്ദുൾ സലീം, എസ് സി പി ഒ. മാരായ ഇ.എസ്.സജീവൻ, എൻ കെ.രതീഷ്, സി പി ഒ.ആൻ്റണി എന്നിവരുടെ നേതൃത്വത്തി ലാ യിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

Trending

Exit mobile version