വടക്കാഞ്ചേരി എ ഇ ഒ എ മൊയ്തീൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു . യോഗത്തിൽ എസ് എം ടി സ്കൂളിലെ പ്രധാനാധ്യാപിക കെ. കെ സുമ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി സെക്രട്ടറി ജ്യോതിഷ് സിബി സ്വാഗതം പറഞ്ഞു, കെ കെ മജീദ് മാസ്റ്റർ സംസാരിച്ചു , പ്രദീപ് മാസ്റ്റർ നന്ദി അർപ്പിച്ചു. മത്സരത്തിൽ ജിഎച്ച്എസ്എസ് പഴയന്നൂർ ഒന്നാം സ്ഥാനവും ജിഎച്ച്എസ് പാഞ്ഞാൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.