കുട്ടികളിലെ ശാസ്ത്രീയ മനോഭാവവും ശാസ്ത്ര അവബോധവും വളർത്തിയെടുക്കുകായെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ശാസ്ത്രരംഗം .വടക്കാഞ്ചേരി ഉപജില്ലാ തല ശാസ്ത്ര സംഗമത്തിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി ബിആർസി ഹാളിൽ നടന്നു. വടക്കാഞ്ചേരി ഡിവിഷൻ കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത് ശാസ്ത്ര സംഗമത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വടക്കാഞ്ചേരി അസിസ്റ്റൻ്റ് എജ്യുക്കേഷൻ ഓഫീസർ.എ മൊയ്തീൻ, മുൻ ബി പി സി. സി. ചാന്ദിനി, ശാസ്ത്രമേള ജില്ലാ സെക്രട്ടറി കെ.സി ശ്രീവൽസൻ, ഗണിത മേള ജില്ലാ സെക്രട്ടറി കെ.ജെ.ജോബി, ശാസ്ത്രരംഗം ഉപജില്ലാ കോഡിനേറ്റർ ആർ. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു.