വടക്കാഞ്ചേരി നഗരസഭയിലെ ഏഴാം ഡി വിഷനിൽ ഉൾപ്പെട്ട ഇരട്ടക്കുളങ്ങര പ്രദേശത്ത് വർഷങ്ങളായി സി.പി.എം പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഏഴ് കുടുംബങ്ങളിലെ 25 പേരടങ്ങുന്ന സംഘം സി.പി.എം പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസ്സിൽ ചേർന്നു. മണ്ഡലം പ്രസിഡൻ്റ് എ.എസ്.ഹംസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി സെക്രട്ടറി കെ.അജിത്കുമാർ നവാഗതരെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ജിജോ കുര്യൻ, പാർട്ടിഅംഗത്വം വിതരണം ചെയ്തു. മുള്ളൂർക്കര മണ്ഡലം പ്രസിഡൻ്റ് സുലൈമാൻ, ടി.വി.സണ്ണി, ശശിമംഗലം, ബാബുരാജ് കണ്ടേരി, ബിജു കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.