വടക്കാഞ്ചേരി നഗരസഭ മിണാലൂർ മുപ്പത്തി ഒന്നാം ഡിവിഷനിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉദയ ബാലൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.നഗരസഭയിലെത്തി ഉപ വരണാധികാരിയായ അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർ. ടി.എസ്. ഹസീനയ്ക്കു മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കോൺഗ്രസ്സ് നേതാക്കളായ ഡി സി സി സെക്രട്ടറി കെ.അജിത്കുമാർ, ബ്ലോക്ക് പ്രസിഡൻ്റ് ജിജോ കുര്യൻ, മണ്ഡലം പ്രസിഡൻ്റ് മാരായ എൻ.ആർ.രാധാകൃഷ്ണൻ എ.എസ്.ഹംസ, എസ്.എ.എ ആസാദ്, വൈശാഖ് നാരായണസ്വാമി, പി.മുരളി പി.ജി.ജയദീപ്, ടി.വി.സണ്ണി, ടി.എസ്.മായാദാസ് ,എ.പി.ദേവസ്സി,സി.കെ.ഹരിദാസ്, പി.ജെ. ബെന്നി, ബാബു കണ്ണനായ്ക്കൽ, പി.എസ്.രാധാകൃഷ്ണൻ ശശിമംഗലം, ബാബുരാജ് കണ്ടേരി , ബുഷ്റ റഷീദ്, സന്ധ്യ കൊടയ്ക്കാടത്ത് തുടങ്ങി നേതാക്കളും ,കൗൺസിലർമാരും പങ്കെടുത്തു.