നഗരസഭാ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ഷൊര്‍ണ്ണൂര്‍ – ചേലക്കര ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ ഓട്ടുപാറ ബസ് സ്റ്റാന്‍റിലേയ്ക്ക് കയറാതെ ബസ് സ്റ്റാന്‍റിനു മുന്നില്‍ ആളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
ഷൊര്‍ണ്ണൂര്‍ ഭാഗത്ത് നിന്ന് തൃശ്ശൂരിലേയ്ക്ക് പോകുന്ന പാസഞ്ചേഴ്സ് വാഹനങ്ങള്‍ പഴയ റെയില്‍വേ ഗേറ്റ് – റസ്റ്റ്ഹൗസ് വഴി – മേല്‍പാലം റോഡിലേയ്ക്ക് കയറി പോകേണ്ടതാണ്.
ഷൊര്‍ണ്ണൂര്‍ ഭാഗത്തു നിന്ന് തൃശ്ശൂരിലേയ്ക്ക് പോകുന്ന ബസ്സുകള്‍ കുറാഞ്ചേരി ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റാനും, അത്താണി സെന്‍ററിലെ ബസ്സ് സ്റ്റോപ്പിൽ കുറച്ചുകൂടി മുന്നിലേക്ക് കയറ്റി നിര്‍ത്താനും തീരുമാനിച്ചു.
ഷൊര്‍ണ്ണൂര്‍ – ചേലക്കര ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രം നിറുത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
ഓട്ടുപാറ ബസ് സ്റ്റാന്‍റില്‍ നിന്നും ആരംഭിക്കുന്ന വേലൂര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ ബസ്സ് സ്റ്റോപ്പുകളില്‍ നിന്നും മാത്രം ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. സമയത്തിൽ കൃത്യത പാലിക്കണം.
ഷൊര്‍ണ്ണൂര്‍ – ചേലക്കര ഭാഗത്തു നിന്നും വരുന്ന ചരക്കു വാഹനങ്ങള്‍ തിരക്കള്ള സമയത്ത് (ഓട്ടുപാറ – മാരാത്ത്കുന്ന് റോഡുമുതല്‍) ഓട്ടുപാറ – വടക്കാഞ്ചേരി ടൗണില്‍ പ്രവേശിക്കാന്‍ പാടില്ല.
തൃശ്ശൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ അത്താണി സെന്‍ററില്‍ നിന്നും മാറി അത്താണി മേല്‍പാലത്തിനോട് സമീപമുള്ള ബസ്സ് സ്റ്റോപ്പിലേയ്ക്ക് ബസ് നിറുത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
തൃശ്ശൂരില്‍ നിന്നും വരുന്ന ബസ്സുകള്‍ വടക്കാഞ്ചേരി ബസ്സ് സ്റ്റാന്‍റിന് മുന്‍വശത്തെ പോലീസ് ക്വാട്ടേഴ്സിന് മുമ്പായി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
തൃശ്ശൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ പോലീസ് സ്റ്റേഷന്‍ സ്റ്റോപ്പ് ഒഴിവാക്കി വടക്കാഞ്ചേരി പൂരകമ്മിറ്റി ഓഫീസിനു മുമ്പിൽ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
വടക്കാഞ്ചേരി ബസ് സ്റ്റാന്‍റില്‍ നിന്നും ആരംഭിക്കുന്ന കുന്നംകുളം, ചിറ്റണ്ട ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ നിശ്ചിത സ്റ്റോപ്പില്‍ മാത്രം നിറുത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. സമയത്തിൽ കൃത്യത പാലിച്ചു പോകുന്നതിനും തീരുമാനിച്ചു.
തൃശ്ശൂര്‍ – ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയിലും കുന്നംകുളം റോഡിലും അനധികൃത പാര്‍ക്കിംഗ് പരമാവധി ഒഴിവാക്കി പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും യോഗത്തിൽ ധാരണയായി.
സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ആര്‍.അരവിന്ദാക്ഷന്‍, ജമീലാബി.എ.എം, സ്വപ്ന ശശി, പി.ഡബ്ലിയു.ഡി അസിസ്റ്റന്‍റ് എഞ്ചിനീയര്‍, പോലീസ് മേധാവി, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, വ്യാപാരി വ്യവസായി അസോസിയേഷന്‍ ഭാരവാഹികള്‍, ഓട്ടോ യൂണിയന്‍ ഭാരവാഹികള്‍, നഗരസഭാ സെക്രട്ടറി കെ.കെ.മനോജ് എന്നിവര്‍ പങ്കെടുത്തു.