Local

സ്പന്ദനം വടക്കാഞ്ചേരിയുടെ എട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവം ജൂലായ് 23 ന് ഓട്ടുപാറ ന്യൂരാ​ഗം തിയ്യറ്ററിൽ ആരംഭിക്കും.

Published

on

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ജൂലായ് 24-ാം തിയ്യതി നടക്കും. വിവിധ ഭാഷകളിലുള്ള 25 പ്രശസ്ത ചിത്രങ്ങളും, ഹ്രസ്വചിത്രങ്ങളും ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. പ്രസിഡണ്ട് സി.ഒ. ദേവസ്സിയുടെ അദ്ധ്യക്ഷതയിൽ ജയശ്രീ ഹാളിൽ ചേർന്ന സ്പന്ദനം പൊതുയോ​ഗമാണ് തീരുമാനമെടുത്തത്. എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി പൊതുയോ​ഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ സ്വാ​ഗതവും ഖജാഞ്ചി കെ.എസ്സ്. ജോർജ്ജ് നന്ദിയും പറഞ്ഞു. ജി.സത്യൻ , എ.കെ.ഉസ്മാൻ, പി.കെ സുബ്രഹ്മണ്യൻ, കെ.കെ.ജയപ്രകാശ്, ജയൻ മേലേതിൽ, എൻ.കെ.പ്രമോദ് കുമാർ, ടി.ആർ.രഞ്ജിത്ത്, കെ.വി.മോഹൻ ദാസ്, വിത്സൻ കുന്നംപ്പിള്ളി, കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. വിവിധ വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഓപ്പൺ ഫോറങ്ങളിൽ ചലച്ചിത്ര സാംസ്കാരിക രം​ഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കാൻ യോ​ഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version