വടക്കേക്കാട് പുന്നൂക്കാവ് വാട്ടർ ടാങ്കിന് സമീപം റോഡരികിൽ ലോട്ടറി വിൽക്കുകയായിരുന്ന വെളിയങ്കോട് സ്വദേശി ഷംസുദ്ധീനെയാണ് ബൈക്കിലെത്തിയ അജ്ഞാതൻ മർദ്ദിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകൾ തട്ടികൊണ്ട് പോയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമിയുടെ ബൈക്കിന്‍റെ നമ്പർപ്ലേറ്റ് വ്യക്തമായിരുന്നില്ല. സംഭവത്തിൽ വടക്കേക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.