63 ആനകളാണ് ആനയൂട്ടിൽ പങ്കെടുക്കുത്തത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുതിർന്ന ആനയായ ചന്ദ്രശേഖരനെ ആനയൂട്ടിന്റെ ഭാഗമായി ആദരിച്ചു. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് മഹാഗണപതി ഹോമം നടന്നത്. 12,008 നാളികേരവും 1500 കിലോ അവിലും 750 കിലോ മലരും 250 കിലോ എള്ളും 2500 കിലോ ശർക്കരയും ഉപയോഗിച്ചായിരുന്നു മഹാഗണപതിഹോമം. രാവിലെ ഒമ്പതരയോടെ ആനയൂട്ടിന് തുടക്കമായി. 500 കിലോ അരിയുടെ ചോറാണ് ആനയൂട്ടിന് തയ്യാറാക്കിത്. മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ആദ്യ ഉരുള നൽകി. ആനയൂട്ടിന് ശേഷം അയ്യായിരം പേർക്കുള്ള പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, അംഗം എം.ജി നാരായണൻ,കളക്ടർ ഹരിത വി കുമാർ, കൗൺസിലർ പൂർണിമ സുരേഷ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി. കെ വിജയൻ, എ.സി.പി വി.കെ രാജു, നടി നൈല ഉഷ തുടങ്ങിയവർ ആനയൂട്ടിൽ പങ്കെടുത്തു