അമ്പതോളം ആനകൾ ആനയൂട്ടിൽ പങ്കെടുക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുതിർന്ന ആനയായ ചന്ദ്രശേഖരനെ ആനയൂട്ടിന്റെ ഭാഗമായി ആദരിക്കും. ആന പ്രേമികളുടെ ആവേശമായ ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആനയൂട്ടിൽ പങ്കെടുക്കും. ഗുരുവായൂർ ദേവസ്വത്തിന്റെയടക്കമുള്ള ആനകൾ വടക്കുന്നാഥനിലെ ആനയൂട്ടിൽ പങ്കെടുക്കാനെത്തുന്നുണ്ട്. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് മഹാഗണപതി ഹോമം. 12,008 നാളികേരവും 1500 കിലോ അവിലും 750 കിലോ മലരും 250 കിലോ എള്ളും 2500 കിലോ ശർക്കരയും ഉപയോഗിച്ചാണ് മഹാഗണപതിഹോമം. മഹാഗണപതി ഹോമത്തിനും ആനയൂട്ടിനുമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കൊച്ചിൻ ദേവസ്വം ബോർഡും വടക്കുന്നാഥ ക്ഷേത്രം ഉപദേശക സമിതിയും അറിയിച്ചു. രാവിലെ ഒമ്പതരയോടെ ആനയൂട്ടിന് തുടക്കമാകും. 500 കിലോ അരിയുടെ ചോറാണ് ആനയൂട്ടിന് തയ്യാറാക്കുന്നത്. മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ആദ്യ ഉരുള നൽകും. ആനയൂട്ടിന് ശേഷം അയ്യായിരം പേർക്കുള്ള പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്