കരയാമുട്ടം സ്വദേശി മണത്തല വീട്ടിൽ തിലകൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോതകുളം പടിഞ്ഞാറ് വേളേക്കാട്ട് പട്ടാലി സുമേഷിൻ്റെ പറമ്പിലെ കവുങ്ങ് വെട്ടിമാറ്റുന്നതിനിടെയാണ് സംഭവം. തിലകനും മറ്റൊരു തൊഴിലാളിയും ചേർന്നാണ് കവുങ്ങ് മുറിച്ചിരുന്നത്. ഇതിനിടെ കൂടെയുണ്ടായിരുന്നയാൾ തൊട്ടടുത്ത പറമ്പിൽ നിന്ന് കവുങ്ങ് കയർ കെട്ടി വലിച്ചിടുന്നതിനിടെ തിലകൻ്റെ ദേഹത്ത് വീഴുകയായിരുന്നു.