Malayalam news

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ വേർപാടിന് ഒരു വയസ്സ്

Published

on

തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നുനൽകാൻ മനോഹരമായ ഗാനങ്ങൾ സമ്മാനിച്ചാണ് ആ സർഗപ്രതിഭ കടന്നുപോയത്. നിലക്കാത്ത നാദധാരയായി നമ്മിലേക്ക് ഒഴുകിയെത്തിയ സംഗീതമായിരുന്നു ആ സ്വരം. ഓരോ കേൾവിയിലും ഇത്രയേറെ മാസ്മരികതയോടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ശബ്ദമാധുര്യം. മെലഡികളുടെ രാജ്ഞി, വോയ്‌സ് ഓഫ് ദ നേഷൻ, വോയ്‌സ് ഓഫ് ദ മില്യനിയം, ഇന്ത്യയുടെ വാനമ്പാടി. വിശേഷണങ്ങൾക്കെല്ലാം അതീതം. സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഭാഷയോ കാലമോ ദേശമോ അതിർവരമ്പായില്ല. ആ സ്വരധാരയിൽ എല്ലാം മറന്ന് അലിഞ്ഞു ചേർന്നു നമ്മൾ.മുപ്പത്തി അഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ പാട്ടുകൾ. ഭാരതരത്‌നം, പത്മവിഭൂഷൻ, പത്മഭൂഷൻ, ദാദ സാഹേബ് ഫാൽക്കേ അവാർഡ് ,ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നുവട്ടം നേടി.അഭിനയരംഗത്തേയ്ക്ക് കടന്നുവരാനാഗ്രഹിച്ച പെൺകുട്ടി രാജ്യത്തിന്റെ വാനമ്പാടിയായി ഉയർന്നതിനു പിന്നിൽ കരുത്തായത് സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. ഇത്രയേറെ മാസ്മരികതയോടെ കാലമെത്ര കഴിഞ്ഞാലും മറക്കാനാകാത്ത പാട്ടുകൾ നമുക്കുസമ്മാനിച്ചാണ് ആ മധുരസംഗീതം നിലച്ചത്.

Trending

Exit mobile version