‘പാഠപുസ്തകത്തിൽ നിന്നും സ്വതന്ത്ര വായനയുടെയും രചനയുടെയും ലോകത്തേക്ക് എൽ പി വിഭാഗം കുട്ടികളെ എത്തിക്കുക’ എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കിയ “വായനച്ചങ്ങാത്തം” അധ്യാപക പരിശീലനത്തിന് ഇരിങ്ങാലക്കുട ബി ആർ സി യിൽ തുടക്കമായി.
നാല് ദിവസങ്ങളിലായാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രോഗ്രാം ഓഫീസർ ഇ. ശശിധരൻ അധ്യക്ഷത വഹിച്ചു .
പ്രാദേശിക എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ റഷീദ് കാറളം മുഖ്യപ്രഭാഷണം നടത്തി.ഡയറ്റ് ഫാക്കൽറ്റി എം ആർ സനോജ്, എ ഇ ഒ. എം സി നിഷ ഇരിങ്ങാലക്കുട ബി ആർ സി യിലെ ബി പി സി. വി ബി സിന്ധു സി ആർ സി കോർഡിനേറ്റർ ബി ആർ ജയശ്രീ എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട ബി ആർ സി യിലെ ക്ലസ്റ്റർ കോഡിനേറ്റർമാരായ ടി ആർ അനൂപ്, പി നിലീന, കെ ബി ജെസീല, എ എ സന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.