മഴയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും വാഴാനി ഡാമിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വടക്കാഞ്ചേരി നിയോജക മണ്ഡലം എം.എൽ.എ സേവ്യർ ചിറ്റലപ്പിള്ളി അറിയിച്ചു . മുൻ വർഷത്തെ അപേക്ഷിച്ച് ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചതു പോലെ വെള്ളം ഡാമിൽ എത്തിയിട്ടില്ലെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എം.എൽ.എയും മറ്റു ജനപ്രതിനിധികളും വാഴാനി ഡാമിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. 62.48 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ ഇപ്പോള്‍ ജലത്തിൻ്റെ അളവ് 56.98 ശതമാനമാണ്.