വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഓണം ഫെസ്റ്റിനോടനുബന്ധിച്ച് ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടന്നു. ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഡൽഹിയിൽ നടന്ന ദേശീയ സെറിബ്രൾ പാൾസി ബാധിച്ചവരുടെ ഫുട്ബോൾ മത്സരത്തിൽ കേരളാ ടീമിൽ അംഗമായിരുന്ന വീരോലിപ്പാടം സ്വദേശി വിനീഷ് ഉദ്ഘാടനം ചെയ്തു. വാഴാനി ഓണം ഫെസ്റ്റ് സംഘാടക സമിതി വർക്കിങ് ചെയർമാനും തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ടി.വി. സുനിൽകുമാർ ചടങ്ങിൽ വച്ച് വിനീഷിനെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഇ. ഉമാ ലക്ഷ്മി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. രാധാകൃഷ്ണൻ, വി.സി.സജീന്ദ്രൻ വാർഡ് മെമ്പർ ഷൈനി ജേക്കബ്ബ്, തെക്കുംകര ഗ്രാമപഞ്ചായത്ത് സ്പോർട്സ് കൗൺസിൽ അംഗം എൻ.ജെ.വിജോയ് , വാഴാനി ഫെസ്റ്റ് സംഘാടക സമിതി അംഗം സി.കെ. ബൈജു എന്നിവർ പങ്കെടുത്തു. ഫുട്ബോൾ പെനാൽറ്റിഷൂട്ടൗട്ട് മത്സരത്തിൽ 26 ടീമുകൾ പങ്കെടുത്തു. മിറാഷ് മണലിത്തറയും, തണൽ വാഴാനിയും ഫൈനലിലെത്തി. തുടർന്ന് രണ്ടു ടീമും ഏറ്റുമുട്ടിയ മത്സരം സമനിലയിൽ കലാശിച്ചു. ടോസിൽ മിറാഷ് മണലിത്തറ വിജയിച്ചു.