സിഐടിയു ഏരിയ കമ്മിറ്റി ഹാളിൽ നടന്ന സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ വൈസ് പ്രസിഡണ്ട് പി.എ.ഹസൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയ കമ്മിറ്റി പ്രസിഡണ്ട് കെ.എം മൊയ്തു, യൂണിയൻ ജില്ലാ ജോയന്റ് : സെക്രട്ടറി പി.ടി. പ്രസാദ് , ജില്ലാ കമ്മിറ്റി അംഗം പങ്കജം, ഏരിയ സെക്രട്ടി സുകു ചിറ്റണ്ട, ഏരിയാ പ്രസിഡണ്ട് കെ.എ.വിൻസന്റ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.