ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിൽ ആക്രോശങ്ങളോടെയാണ് ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷത്തോട് പെരുമാറിയത്. ആസൂത്രിതമായി നിയമസഭയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചത് ഭരണപക്ഷമാണ്. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന എസ്എഫ്ഐ ആക്രമണം നിമയസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് സഭാനടപടികൾ സ്തംഭിപ്പിച്ച് പ്രതിപക്ഷം പുറത്തിറങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.