സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കും. രണ്ടുലക്ഷം രൂപ വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് രണ്ട് ശതമാനം വർധനയാണ് ഉണ്ടാവുക. മറ്റ് വാഹനങ്ങൾക്കുള്ള നിരക്ക് വർധന ഇങ്ങനെ.. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് ഒരു ശതമാനവും 5–15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് രണ്ട് ശതമാനവും 15 ലക്ഷം മുതൽ മുകളിലേക്ക് വിലയുള്ള വാഹനങ്ങൾക്ക് ഒരു ശതമാനവുമാണ് സെസ് വർധിക്കുക. 340 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം ടൂറിസ്റ്റ് വാഹനയുടമകൾക്ക് 10 ശതമാനം നികുതി കുറയ്ക്കാനും തീരുമാനമായി.