കോടശേരി വൈലത്ര പുതുശേരി വീട്ടിൽ അജോമോൻ (41) ആണ് അറസ്റ്റിലായത്. വെള്ളിക്കുളങ്ങര കടമ്പോട് മെറ്റൽ ക്രഷറിന്‍റെ പിൻവശത്ത് ഇയാളുടെ പന്നിഫാമിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 100 ലിറ്റർ വാഷ് എക്സൈസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട റെയ്ഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം.ജി അനൂപ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫീസർമാരായ ടി.എസ് സുരേഷ് കുമാർ, കെ.എസ് ഷിബു, പ്രിവന്‍റീവ് ഓഫീസർ പി.കെ ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.വി രാജേന്ദ്രൻ, ടി.ആർ രാകേഷ്, ടി.ജെ ജോജോ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ജയശ്രീ, അമൃത രാജ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.