വേലൂർ പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന പ്രവാസിയായ ഞാലിൽ അനീഷിന്റെ വസതിയിൽ ഇന്നലെ രാത്രിയിൽ മോഷണശ്രമം നടന്നു. മോഷ്ടാവിന് വീടിനുള്ളിൽ പ്രവേശിക്കുവാൻ കഴിയാത്തതിനാൽ കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. മോഷ്ടാവ് ഗെയിറ്റ് ചാടി അകത്തു പ്രവേശിക്കുന്നത് സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് .സംഭവ സമയത്ത് അനീഷിൻ്റെ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ അകലെ ഒരു വയോധികയുടെ രണ്ടു പവന്റെ സ്വർണ്ണമാല ബൈക്കിലെത്തിയവർ പൊട്ടിച്ചുകൊണ്ടുപോയിരിന്നു. മേഖലയിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു