ഒല്ലൂരിൽ കള്ള് ഷാപ്പിനുള്ളിലെ വാക്ക് തർക്കത്തിനിടയിൽ യുവാവിന് കുത്തേറ്റു. തൈക്കാട്ടുശേരി പൊന്തക്കൽ വീട്ടിൽ ജോബിക്ക് (41) ആണ് പരിക്കേറ്റത്. തൈക്കാട്ടുശ്ശേരി കള്ള് ഷാപ്പിൽ രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ജോബിക്ക് നെഞ്ചത്തും, പുറത്തും കുത്തേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. ഒല്ലൂർ പോലീസ് സ്ഥലത്തെതിയാണ് ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.